മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു.

കോഴിക്കോട് : മലയാളത്തിെൻറ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ്…

Read More

    യു.സി.എസ്.എ ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയും ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസും

    കല്‍പ്പറ്റ: യുണൈറ്റഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍(യുസിഎസ്എ) ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മിസലേനിയസ് സംഘങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. നെല്ലിമൂട് പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. മാധവന്‍, സതീശന്‍ കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജെ. ദേവസ്യ(പ്രസിഡന്റ്), ഒ.കെ. മൊയ്തീന്‍, പി.വി. ആനന്ദ്, കെ. പ്രവീണ്‍(വൈസ് പ്രസിഡന്റുമാര്‍), ഒ.വി. വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ഇ.ടി. ബാബു, കെ.ജെ. അജോയ്,…

    Read More

      ‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

      കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.   തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍…

      Read More

      ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ ഡബ്ലൂ ടൂ; സ്നേഹസംഗമം സംഘടിപ്പിച്ചു

      പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച സ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ ടൂ പ്രസിഡന്റ്‌ മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു. റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ്‌ പി തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും…

      Read More

        15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി

        ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ സ്വയം തയ്യാക്കിക്കൊണ്ട് 14,804 കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യക്കേഷൻ (കൈറ്റ്) സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ള 2,248 ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളിൽ അംഗങ്ങളായ 2.08 ലക്ഷം കുട്ടികളിൽ നിന്നും അവരുടെ സ്‌കൂൾ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 225 കേന്ദ്രങ്ങളിലായി നടക്കുന്ന ദ്വിദിന സബ്ജില്ലാ ക്യാമ്പുകളിൽ പ്രോഗ്രാമിംഗ്, അനിമേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്. താപനില, മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ നൽകി കാലാവസ്ഥ…

        Read More

        സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; രാത്രി 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

        സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് നിയന്ത്രണത്തിന് സാധ്യത. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.   ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയത്ത് കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നിലവിലുള്ളത്.   പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി…

        Read More

        സിഎസ്ഐ മലബാർ മഹാഇടവകയുടെ ആർദ്രം പദ്ധതിക്ക് ആരംഭം കുറിച്ചു.

        തൃക്കൈപ്പറ്റ :മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സി.എസ്.ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ശിലാ സ്ഥാപനം നടന്നു. രാവിലെ 9.30 ന് മലബാർ മഹായിടവക ബിഷപ് റവ. ഡോ. റോയ്‌സ് മനോജ് വിക്‌ടർ ശിലാസ്ഥാപനം നിർവഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ ഭൂമിയിൽ 16 വീടുകളാണ് ആർദ്രം പദ്ധതിയിൽ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലബാർ മഹായിടവക വൈദിക…

        Read More

          ഓപ്പറേഷൻ തൂഫാൻ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ

          കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30…

          Read More

          ആധാരം എഴുത്തുകാർക്ക്‌ ആദരം നൽകി

          വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ആധാരം എഴുത്തുകാർക്കും ഡിവിഷന്റെ ഗ്രാമാദരപത്രവും ഉപഹാരവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി. ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്‌ എ.ജി പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. ശോഭന എ, ചിത്രലേഖ,എ. ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

          Read More

            ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു

            കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങളിൽ പ്രതിശേധിച്ച് കൊണ്ട് ഫിബ്രവരി 12 ന് നടക്കുന്ന പൊതുപ്പണിമുടക്ക് വിജയിപ്പിക്കാൻ – നിർമ്മാണ മേഖലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] മാനന്തവാടി ഏരിയ കൺവൻക്ഷൻ ആവശ്യപ്പെട്ടു. കൺവൻ ക്ഷൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് P.J ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് ‘ടി.കെ പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ, പത്മിനി, PCവൽസല എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി അബ്ദുൾ ആസിഫ് സ്വാഗതവും…

            Read More