കേണിച്ചിറ: കെ.പി.സി.സി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ ‘ഗാന്ധി പഥം പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി ‘അഹിംസാദീപം’ തെളിച്ചു. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽ ഗാന്ധിയൻ ചിന്തകൾക്ക് വർത്തമാനകാലത്ത് വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.
വർഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ സത്യം, അഹിംസ, സാമൂഹിക സാഹോദര്യം എന്നിവ ഉയർത്തിപ്പിടിച്ച് മുന്നേറാൻ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ഡി സി സി വൈസ് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡൻ്റ്സുരേഷ് ബാബു വാളൽ, ഡിസിസി സെക്രട്ടറി മധു കെ പി , ജില്ലാ കൺവീനർജിതേഷ് സി കെ , നിയോജകമണ്ഡലം കൺവീനർ ആന്റണി ചീരാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ജി ബാബു, നാരായണൻ നായർ ,സുന്ദർരാജ്എടപ്പെട്ടി, പി.എ പൗലോസ്,മേഴ്സി സാബു , വിൻസന്റ് ചേരവേലിൽ,അതുൽ തോമസ്, ടോമി ചേന്നാട്ട്, വർഗീസ് പുളിക്കൽ, പരിതോഷ് കുമാർ ,ബിന്ദു സജീവൻ , സാഹിതി ഭാരവാഹികളായസലീം താഴത്തൂർ , പത്മനാഭൻ കെ , വന്ദനഷാജു ,കെ സി കെ തങ്ങൾഎന്നിവർ പ്രസംഗിച്ചു
