കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കൽപറ്റ: മുട്ടിൽ പരിയാരം ഗവ. ഹൈസ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന കരിയർ കാരവാൻ പദ്ധതിയുടെ ആദ്യ ഘട്ടമായി 8, 9, 10 ക്ലാസുകളിലെ പട്ടികജാതി – പട്ടിക വർഗ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ബിന്ദു മോഹൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഷറഫ് വാഴയിൽ അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ് മാസ്റ്റർ എം.ഭാസ്കരൻ, കെ.എം താജുദ്ദീൻ എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെൽ ട്രെയിനർ മാരായ ജിനീഷ് മാത്യു , ശ്രീജേഷ് നായർ എന്നിവർ ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *