പെരിക്കല്ലൂരിൽ മാവേലി സ്റ്റോറിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു

മുള്ളൻകൊല്ലി : വിപണി വിലയെക്കാൾ പല ഇരട്ടി കുറച്ചാണ് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ നൽകുന്നതെന്ന് മാവേലിസ്റ്റോർ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇക്കാരണത്താൽ വിപണി വില പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളം ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി നൽകുന്നതിനാൽ വൻ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകുന്നു. കേന്ദ്ര സഹായം ലഭ്യമാവാത്തത് സാമ്പത്തിക ഞ്ഞെരുക്കം വർധിപ്പിച്ചു. അദ്ദേഹം പറഞ്ഞു.
ആദ്യ വിൽപ്പന പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു. പരിപാടിയിൽ ഐ.സി. ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.- പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോനാ പള്ളി വികാരി ഫാ. ജോർജ് കാപ്പുകാലായിൽ, ജോസ് നെല്ലേടം , മോളി സജി,ഷൈജു പഞ്ഞി തോപ്പിൽ, സുധ നടരാജൻ, ഷിനു കച്ചിറയിൽ, മേഴ്സി ‘ജിസ്റ മുനീർ, പി.എസ് കലേഷ്, രാജൻ പാറക്കൽ, റെജി ഓലിക്കരോട്ട് , ഷൈൻ മാത്യു (ഡിപ്പോ മാനേജർ), ജിഎസ് ബെന്നി ( ജെ എം മാർക്കറ്റിംഗ് & ഇൻസ്പെക്ടർ), ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *