അസംപ്ഷൻ എ യു പി സ്കൂളിൽ അന്താരാഷ്ട്ര മില്ലറ്റ് ദിനാചരണം നടത്തി

ബത്തേരി : ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ബത്തേരി

അസംപ്ഷൻ എ യു പി സ്കൂളിൽ
മില്ലറ്റ് ദിനാചരണം നടത്തി.
മില്ലറ്റ് ഡേയുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുധാന്യങ്ങളുടെ പ്രദർശനം, പോസ്റ്റർ രചന മത്സരം, മില്ലറ്റ് ക്രാഫ്റ്റ് ക്വിസ് മത്സരം, മില്ലറ്റ് ഉപയോഗിച്ചുള്ള സ്നാക്ക്സ് പ്രദർശനം, പ്രബന്ധവതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

മില്ലറ്റുകൾ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ നിയന്ത്രിക്കാം എന്ന സന്ദേശം നൽകുകയും ചെയ്തു.
പ്രധാനധ്യാപകൻ സ്റ്റാൻലി ജേക്കബ്, കോഓർഡിനേറ്റർമാരായ ഷീബ ഫ്രാൻസിസ്, ചരിസ്മ തോമസ്, അധ്യാപക വിദ്യാർഥികൾ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *