അമിത്ഷായുടെ അംബേദ്‌കർ അവഹേളനം: കോൺഗ്രസ് പ്രതിഷേധിച്ചു

മാനന്തവാടി: ഭരണഘടനാ ശിൽപ്പി ഡോക്ടർ അംബേദ്കർ ഇന്ത്യൻ പാർലമെന്റിൽ അധിക്ഷേപിച്ച് സംസാരിച്ച അമിത് ഷായ്ക്കെ‌തിരെയും രാഹുൽ ഗാന്ധിയെ പ്രതിഷേധങ്ങളുടെ പേരിൽ കേസെടുത്തു ഭയപ്പെടുത്താമെന്ന് കരുതുന്ന നരേന്ദ്രമോഡിക്കെതിരെയും സംഘപരിവാർ അജണ്ടയ്ക്ക് മുമ്പിൽ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടും മാനന്തവാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ എം നിശാന്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി.വി ജോർജ് ഉദ്ഘാടനം ചെയ്ത സിൽവി തോമസ് ജിൽസൺതോപ്പുംകര സുനിൽ ആലിക്കൽ വി കെ ശശികുമാർ അസീസ് വാളാട് വിനോദ് തോട്ടത്തിൽ മുതുവോടൻ ഇബ്രാഹിം മുജീബ് കോടിയാടൻ ലേഖ രാജീവൻ അഡ്വക്കേറ്റ് ഗ്ലാഡിസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *