കല്‍പ്പറ്റ: കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.
അതേസമയം വോട്ടെടുപ്പിലൂടെയാണ് റഫീഖ് സെക്രട്ടറിയായതെന്നും ഗഗാറിനെ തോല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. പി. ഗഗാറില്‍ ജില്ലാ സെക്രട്ടറിയായി തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം യോഗം ഐക്യ കണേ്ഠ്യനെയാണ് റഫീഖിനെ തെരഞ്ഞെടുത്തതെന്ന് ഇ.പി. ജയരാജന് പ്രതികരിച്ചു. ഗഗാറിന് ഒഴിയുന്നതായി അറിയിച്ചെന്നും പറഞ്ഞു.
നിലവില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറിയും, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
അതേസമയം കെ റഫീഖിനെ തെരഞ്ഞെടുത്തത് ഒറ്റക്കെട്ടായെന്ന വിശദീകരണവുമായി പി. ഗഗാറിന് രംഗത്ത് വന്നു. സെക്രട്ടറി മാറുന്നതില്‍ കാരണങ്ങളൊന്നുമില്ലെന്നും വയനാട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗഗാറിന് വ്യക്തമാക്കി.
