തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് 2024, 25 വർഷത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള കൃഷി അവാർഡിന് ജി.എൽ.പി സ്കൂൾ പുതുശ്ശേരിയെ തിരഞ്ഞെടുത്തു. ഒരേക്കർ നെൽകൃഷിയും 10 ഇൽ പരം പച്ചകറികളുമാണ് സ്കൂൾ PTA യുടെയും ഹെഡ് മാസ്റ്റർ ഷിജു സാറിന്റെയും നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.
അമ്പലവയൽ കാർഷിക വിജ്ഞാനകേന്ദ്രം എന്റമോളജി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ :രാജൻ, കൃഷി ഓഫിസർ ജാമിയ സർ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു.. സ്കൂളിനെ പ്രതിനിധികരിച്ച് അദ്ധ്യാപകരായ ബിനി,ജിൻസി, PTA പ്രസിഡന്റ് ഷിന്റോ കല്ലിങ്കൽ, മദർ PTA പ്രസിഡന്റ് ഷഖില, SMC പ്രസിഡന്റ് ശ്രീജ രതീഷ്, ഷെല്ലി ഫിലിപ്പ്, വാർഡ് മെമ്പർ സിനി തോമസ് വിദ്യാർത്ഥി കളായ കൃപ മരിയ, തീർത്ഥ മോൾ,അനുഗ്രഹ തുടങ്ങിയവർ പങ്കെടുത്തു.
മികച്ച വിദ്യാലയങ്ങൾക്കുള്ള കൃഷി അവാർഡ് ജി.എൽ.പി സ്ക്കൂളിന്
