മാനന്തവാടി: ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത തദ്ദേശഭരണ ജനപ്രതിനിധിയായി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡിൽ ഇടം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ
വയനാട് ഗാന്ധിജി കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
അനുമോദിച്ചു.
മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ
ഗാന്ധിജി കൾച്ചറൽ സെന്റർ ചെയർമാൻ കെ.എ ആന്റണി പൊന്നാടയണിയിച്ചു.
വിത്സൺ എൻ. യു, ജോസ് പുന്നക്കുഴി, ജോർജ് കൂവക്കൽ, അഗസ്റ്റിൻ വി. എ, അഡ്വ. ജോർജ് വാതുപറമ്പിൽ, പ്രഭാകരൻ പി, സജി ജോസഫ്, ഇ. ജി ജോസഫ്, ബേബി അത്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
