‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു

മുട്ടില്‍: സിഡിഎസിലെ ‘ഗോശ്രീ’ പ്രൊഡ്യൂസര്‍ ഗ്രൂപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ വി.കെ. റെജീന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി.
എഎച്ച്‌സിഎഫ് ഫണ്ട് വിതരണം അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വന്ത് രയരോത്താന്‍, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ എം.വി. നിധിന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ വനജ എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകരുടെ ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും രൂപീകരിച്ചതാണ് പ്രൊഡ്യൂസര്‍ ഗ്രൂപ്പ്. തൈര്, നെയ്യ്, സംഭാരം, ഐസ് ക്രീം, ചോക്ലേറ്റ്, സിപ്പ് അപ്പ് എന്നിവയാണ് ഗ്രൂപ്പ് വഴി വിപണിയില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *