കോടതിവിധിയിലെ സാഹിത്യം “ബ്രാഹ്മണിക്കൽ ഫിക്ഷൻ” ആണെന്ന് പ്രൊഫ. മോഹൻ ഗോപാൽ

കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ പ്രൊഫ. മോഹൻ ഗോപാൽ, അഡ്വ. പി.വി.ദിനേശനും അഡ്വ. കുര്യാക്കോസ് വർഗീസ്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ അപ്രതീക്ഷിതമായാണ് കടന്നുവന്നത്.

കോടതി വിധികൾ ഉൾപ്പെടെ എല്ലാ രചനാരീതികളിലും സാഹിത്യം ഉൾക്കൊള്ളുന്നു എന്ന പ്രൊഫ.മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ന്യായാധിപന്മാർ രചിച്ച സാഹിത്യത്തിന്റെ തനതായ ഒരു വിഭാഗമാണ്. നീതിന്യായ വ്യവസ്ഥയിൽ വരേണ്യ വർഗ്ഗക്കാരാണ് കൂടുതലെന്നും മറ്റുള്ളവർക്ക് പ്രതിനിധ്യം കുറവാണ്. അങ്ങനെയുള്ള ആധിപത്യം കാരണം അതിനെ “ബ്രാഹ്മണിക്കൽ ഫിക്ഷൻ” എന്ന് വിളിക്കാം യാദവ് എന്ന പേരിൽ ഒരു ജഡ്ജി പോലും ഉണ്ടായിട്ടില്ലായെന്നും, എല്ലാവരേയും ഉൾക്കൊണ്ടുള്ള സമഗ്രമായ നീതിന്യായ വ്യവസ്ഥയാണ് വേണ്ടതെന്നും മോഹൻ ഗോപാൽ പറഞ്ഞു.

വിധിന്യായങ്ങൾ എഴുതാൻ എടുക്കുന്ന സമയം വ്യക്തികൾക്കിടയിൽ വ്യത്യസ്തമാണെന്ന് സുപ്രിം കോടതി മുൻ ജഡ്ജി ജസ്തി ചെലമേശ്വർ പറഞ്ഞു.

ന്യായാധിപന്മാർക്ക് നീതി നൽകാനുള്ള സഹജമായ കഴിവിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അവരിൽ നീതിബോധം അന്തർലീനമായിരിക്കുമെന്നും അഭിഭാഷകനായ കുര്യാക്കോസ് വർഗീസ് പറഞ്ഞു.

നിയമവും സാഹിത്യവും തീർത്തും ഭിന്നമാണെന്നും. അവയെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യേണ്ട ആവശ്യകതയുണ്ടെന്നും സുപ്രീം കോടതി അഭിഭാഷകനായ പി. വി ദിനേശ് അഭിപ്രായപ്പെട്ടു. കാലക്രമേണ വിധികളുടെ ശൈലി വികസിച്ചുവെന്നും സാഹിത്യത്തിന്റെ അമിതമായ സ്വാധീനം വിധികളെ മോശമായി ബാധിക്കുന്നു. എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഇംഗ്ലീഷിലാവണം വിധി എഴുതേണ്ടത്. ചില വിധിന്യായങ്ങളിൽ നിലനിൽക്കുന്ന ഫ്യൂഡൽ മനോഭാവം നിലനിൽക്കുന്നത് കാണാനാകും. കൊളീജിയം സംവിധാനത്തിൽ കൂടുതൽ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *