മനുഷ്യവിജയത്തിന് വിജ്ഞാനവും കലയും ആവശ്യം: അഹമ്മദ് ദേവര്‍കോവില്‍

പനമരം: വിജ്ഞാനവും കലയും മികവുറ്റ രീതിയില്‍ സ്വായത്തമാക്കുന്നത് മനുഷ്യന്റെ വിജയത്തിന് ആവശ്യമാണെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ. ബദ്‌റുല്‍ഹുദയില്‍ കല്‍പ്പറ്റ ദാഇറ മഹര്‍ ജാനുല്‍ ജാമിഅ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉസ്മാന്‍ മൗലവി പ്രാര്‍ഥന നടത്തി.
ഉമര്‍ സഖാഫി ചെതലയം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായി. രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കും ആസ്വദിക്കാന്‍ അവകാശമുണ്ടെന്നും അതിനെ തടയുന്ന നിലപാടുകള്‍ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. മുഹമ്മദലി ഫൈസി, ഹംസ അഹ്‌സനി, ബഷീര്‍ സഅദി നെടുങ്കരണ, സുബൈര്‍ അഹ്‌സനി തരുവണ, റഷിദുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി, ഉക്കാഷ സഖാഫി പാടന്തറ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *