താത്കാലിക പുനരധിവാസകാരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത്

സര്‍ക്കാര്‍ ക്വാട്ടേഴ്‌സ്, വാടക വീടുകള്‍, ബന്ധു വീടുകളില്‍ താത്ക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കളക്ടറേറ്റിലെ സ്‌പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കളക്ടര്‍ നോഡല്‍ ഓഫീസറായുള്ള യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളണ്ടിയേഴ്‌സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം. സ്‌പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത്ത് നടത്തി ആവശ്യമായ പരിഹാരം കണ്ടെത്തും.

*ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക*
*ജനുവരി 10 നകം പൂര്‍ത്തിയാക്കും*

ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക ജനുവരി 10 നകം പൂര്‍ത്തിയാക്കും. കരട് പട്ടിക പ്രകാരം 441 ആക്ഷേപങ്ങളാണ് നിലവില്‍ ലഭിച്ചത്. ലഭിച്ച ആക്ഷേപങ്ങളില്‍ സബ് കളക്ടര്‍, പഞ്ചായത്ത് -വില്ലേജ്-താലൂക്ക്തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാളെ (ജനുവരി 4) സ്ഥല പരിശോധന ആരംഭിക്കും. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പരിശോധനയിലെ ഗോ, നോ ഗോ സോണ്‍ ഏരിയയില്‍ ജനുവരി 13 നകം പെഗ് മാര്‍ക്ക് രേഖപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ച് കോഡിനേറ്റ് ജിയോ ടാഗ് ചെയ്യും. ഫെബ്രുവരി ആദ്യവാരത്തോടെ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *