എ പി പാച്ചര്‍ സ്മാരക പുരസ്കാരം നാളെ സമ്മാനിക്കും

മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവര്‍ത്തകനുമായിരുന്ന ഏ പി പാച്ചരുടെ സ്മരണയ്ക്കായി കോഴിക്കോട്ടെ ചിലങ്കം കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരം തിങ്കളാഴ്‌ച സമ്മാനിക്കും. തിരുവന്തപുരം സര്‍ക്കാര്‍ വനിതാകോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ എ ജൂലിയ്ക്ക് പത്മശ്രീചെറുവയൽ രാമൻ സമ്മാനിക്കും. അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ചടങ്ങില്‍ വിത്തച്ഛനുമായി വിദ്യാർഥികൾ സംവാദം നടത്തും. തുടർന്ന്‌ ഗദ്ദിക അവതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *