ഖോ ഖോ ടൂർണമെന്റ് ആരംഭിച്ചു

കൽപ്പറ്റ: എം സി എഫ് പബ്ലിക് സ്‌കൂളിൽ രണ്ടു ദിവസം നീണ്ടുനിന്ന സിബിഎസ്ഇ ജില്ലാ തല ഖോ ഖോ ടൂർണമെന്റ് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ വൈസ് പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ നീതു ജെ ജെ സ്വാഗതം പറഞ്ഞു.കെ പി മുഹമ്മദ് മുഖ്യ അതിഥിക്ക് ഉപഹാരം നൽകി. മുഹമ്മദ് മാസ്റ്റർ,ഒ കെ സകീർ, നദീറ എം , ഡോ. സാജിദ്, ഷൈജൽ കുന്നത്ത്, ഷംസുദീൻ കെ പി,സുനിത ശ്രീനിവാസ് പ്രസംഗിച്ചു. ടൂർണമെന്റിൽ അണ്ടർ 17 പെൺകുട്ടികളിൽ കൽപ്പറ്റ എംസിഎഫും ആൺകുട്ടികളിൽ മുട്ടിൽ ഡബ്ലിയു എം ഒ യും അണ്ടർ 19 പെൺകുട്ടികളിലും ആൺകുട്ടികളിലും കൽപ്പറ്റ ഡി പോളും ജേതാക്കളായി

Leave a Reply

Your email address will not be published. Required fields are marked *