ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്ത് -പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി ഇന്നലെ പുലർച്ചെ ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം എം ഡി എം എ യും കണ്ടെത്തിയ കേസിൽരണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമും,മലപ്പുറം തിരൂർ സർക്കിൾ റേഞ്ച് ടീമുകളും ചേർന്ന് തിരൂരിൽ വച്ച് നടത്തിയ എൻഫോഴ്സ്മെൻ്റിൽ പിടികൂടി.

മലപ്പുറം തിരൂർ താലൂക്കിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ വീട്ടിൽ കുഞ്ഞി പോക്കർ മകൻ സാലിഹ് (35),മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മേൽമുറി വില്ലേജിൽ കരേക്കോട് -കാടാമ്പുഴ ഭാഗത്ത്, മാൽദാരി വീട്ടിൽ ഹമീദ് മകൻ അബ്ദൂൾ ഖാദർ .എം (38) എന്നിവരെയാണ് മാനന്തവാടി ,തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് രാത്രി 2:00 മണിയോടെ അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി സാലിഹ് ബാംഗ്ലൂരിൽ നിന്ന് രണ്ടാംപ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ പാഴ്സൽ മാർഗ്ഗം ലക്ഷ്വറി ബസ്സിൽ തിരൂരിലേക്ക് അയക്കുകയായിരുന്നു.തുടർന്ന് ഒന്നാംപ്രതി സാലിഹ് മറ്റൊരു ബസ്സിൽ തിരൂരിൽ എത്തി,അബ്ദുൾഖാദറിനോട് മേൽ പാഴ്സൽ കൈപ്പറ്റാൻ ആവശ്യപ്പെടുകയും, രാത്രി വൈകി തൻ്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.പ്രതികളുടെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ ശശി യുടെ നേതൃത്വത്തിൽ രാത്രിയോടുകൂടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയ്യൻ കെ യുടെ നേതൃതത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റെയിഞ്ച് ടീമുകൾ ചേർന്ന് മേൽ പ്രതികളുടെ വീട് വള ഞ്ഞ് പ്രതികളെ അതിസാഹസിയമായി കീഴടക്കുകയായിരുന്നു.

പ്രതികളിൽനിന്ന് മേൽ ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് മേൽ ലഹരി വസ്തുക്കൾ. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ പി കെ ചന്തു,ജോണി കെ,ജിനോഷ് പി ആർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി.,തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രനാഥ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി ,ജയകൃഷ്ണൻ .എ,വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ്. പി. കെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവർ പങ്കെടുത്തു.പുലർച്ചെ തിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കും.20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മേൽ പ്രതികൾ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *