പനമരം: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങൾ വീതവും ബിജെപിക്ക് ഒരംഗവും ആയിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപി അംഗം വിട്ടു നിന്നിരുന്നു. നറുക്കെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ പി.എം.ആ സ്യയും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ തോമസ് പാറക്കാലയും തിരഞ്ഞെടുക്കപ്പെട്ടു.
അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനും, ബിജെപിയും വിട്ടു നിന്നപ്പോൾ
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു.
