ബത്തേരി: സുൽത്താൻ ബത്തേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ബത്തേരി സെന്റ് തോമസ് മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈഎംസിഎ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഉദ്ഘാടനം മലങ്കര കത്തോലിക്ക സഭ ബത്തേരി ഭദ്രാസനധിപൻ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നിർവഹിച്ചു. “പ്രത്യാശയുടെയും സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെ പുതുനാമ്പുകൾ തളിർക്കട്ടെ:ഫലദായക വിത്തുകളുടെ പരിപോഷണത്തിലൂടെ” എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ് രാജൻ തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രൊഫ. എ വി തരിയത് സ്വാഗതം ആശംസിച്ചു. റവ. ഫാ. ജോർജ് കാലായിൽ, സബ് റീജിയൻ ചെയർമാൻ ടി കെ പൗലോസ്, സെക്രട്ടറി എൻ വി വർക്കി, പ്രൊഫ. തോമസ് പോൾ, ബൈജു വർഗീസ്,സിസ്റ്റർ. മരിയ എന്നിവർ സംസാരിച്ചു.
വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരത്തിന് തുടക്കം
