കൽപറ്റ: വയനാട് ജില്ലാ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, കൽപറ്റ സർവീസ് സഹകരണ ബാങ്ക്, കൽപറ്റ മേഖല സമിതി എന്നിവയുടെ നേതൃത്വത്തിൽ എം. ടി അനുസ്മരണം സംഘടിപ്പിച്ചു. കൽപറ്റ സർവീസ് സഹകരണ ബാങ്ക് ഹാളിൽ സാഹിത്യകാരൻ വി. ആർ. സുധീഷ് അനുസ്മരണം നടത്തി.”ഇരുളടഞ്ഞ നാലു കെട്ടുകൾ തകർത്ത് കാറ്റും വെളിച്ചവും ഉള്ള ജീവിതങ്ങൾക്കായി സ്വപ്നം കാണാൻ മലയാളി വായനക്കാരെ ഒരുക്കിയെടുത്ത ഉൽപതിഷ്ണുവാണ് എം.ടി എന്ന് വി.ആർ സുധീഷ് പറഞ്ഞു”.പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. ബി. സുരേഷ്, വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ്, താലൂക്ക് പ്രസിഡന്റ് സി. കെ. രവീന്ദ്രൻ, കെ. രാജൻ, എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ. ബിജുജൻ സ്വാഗതവും താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് നന്ദിയും പറഞ്ഞു.
എം. ടി. അനുസ്മരണം നടത്തി
