കല്‍പ്പറ്റ: കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണവും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പി.ടി.ക്ക പുരസ്‌കാര വിതരണവും 12ന് ഞായറാഴ്ച നടക്കും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയ പാലിയേറ്റീവ്, സിവില്‍ ഡിഫന്‍സ് വളണ്ടിയറും ചൂരല്‍മല കാരുണ്യ റസ്‌ക്യൂ ടീം അംഗവുമായ ചൂരല്‍മല സ്വദേശി വൈ.യുനാഫിനെയാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഭാരവാഹികളായ പ്രസിഡണ്ട് സൂപ്പി കല്ലങ്കോടന്‍, സെക്രട്ടറി കെ.പി ബഷീര്‍, വൈസ് ചെയര്‍മാര്‍ പി.കെ അയ്യൂബ്, ട്രഷറര്‍ യു.കെ ഹാഷിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് കല്‍പ്പറ്റ ആനപ്പാലം ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ നിര്‍വഹിക്കും. ജീവകാരണ്യ മേഖലയില്‍ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കുള്ള 1000 രൂപ മാസ പെന്‍ഷന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഭാരവാഹികള്‍ അറിയിച്ചു
പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണവും പുരസ്‌കാര വിതരണവും 12ന്
