പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.

കൽപറ്റ: മുനിസിപ്പാലിറ്റിയിലെ പെരുന്തട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക് ,ഡി എഫ് ഒ അജിത് കെ രാമൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കേയംതൊടി മുജീബ് ,ആയിഷ പള്ളിയാൽ,അഡ്വ .എ പി മുസ്തഫ, സി കെ ശിവരാമൻ,രാജാറാണി ,കൗൺസിലർമാരായ സുഭാഷ് ,സാജിദ മജീദ് ,ണ് നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, ക്ലീൻ സിറ്റി മാനേജർ സത്യൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് കോഫി ബോർഡ് ഡപ്യൂട്ടി ഡയറക്ടർ ജോർജ് ഡാനിയേലിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജനവാസ മേഖലയിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഞായറാഴ്ച വെട്ടി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു.നഗരസഭയുടെ അയ്യൻ‌കാളി തെഴിലുറപ്പ് തൊഴിലാളികൾ,കോഫി ബോർഡ് ജീവനക്കാർ, വനം വകുപ്പ് ജീവനക്കാർ, പ്രദേശ വാസികൾ എന്നിവർ സംയുക്തമായി ഞായറാഴ്ച രാവിലെ 8 മണിമുതൽ പ്രവർത്തി നടത്തുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *