‘പെരുമ 2 കെ 25’ പെരിക്കല്ലൂർ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നൽകി

പുൽപ്പള്ളി: കേരള കർണാടക അതിർത്തി ഗ്രാമമായ പെരിക്കല്ലൂരിൽ കഴിഞ്ഞ 67 വർഷമായി പ്രവർത്തിച്ചു വരുന്ന പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. യാത്രയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, അദ്ധ്യാപകരായ ജോഷി കെ. അബ്രാഹം, ഷാജി മാത്യു, സു ഭാവനി. കെ.സി, ഓഫീസ് സ്‌റ്റാഫ് ടോമി. കെ.കെ എന്നിവർക്ക് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ കവിയും, നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ ഡോ. സോമൻ കടലൂർ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം എ. എൻ. സുശീല, ജോസ് നെല്ലേടം, കലേഷ് പി.എസ്, സുധ നടരാജൻ, പി.ടി.എ പ്രസിഡൻ്റ് ഗിരീഷ് കുമാർ. ജി.ജി, എസ്. എം.സി ചെയർമാൻ അബ്‌ദുൾ റസാഖ്, എം.പി.ടി. എ പ്രസിഡന്റ് ഗ്രേസി റെജി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *