അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു

അമ്പലവയൽ : അമ്പലവയൽ ഗ്രാമ പഞ്ചായത്തിനു കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ട് ഉപയോഗിച്ച് അമ്പലവയൽ ടൗണിൽ സ്ഥാപിച്ച 6 സൗരോർജ തെരുവ് വിളക്കുകൾ നാടിനു സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.

കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ മുഖ്യാതിഥിയായിരുന്നു. ഷീജ ബാബു, ടി ബി സെനു, എൻ സി കൃഷ്ണകുമാർ, ടി സി മുരളീധരൻ, ടി വി സുരേന്ദ്രൻ, വിഷ്ണു എം ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജെസി ജോർജ് സ്വാഗതവും, സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *