തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. സ്കൂൾ മാനേജർ ഫാദർ സക്കറിയ , പ്രിൻസിപ്പാൾ മാത്യു സക്കറിയ എന്നിവർക്ക് മാനന്തവാടി നഗരസഭയുടെ ഉപഹാരം നഗരസഭാ ചെയർ പേഴ്സൺ സി കെ രത്നവല്ലി. വൈ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റിയൻ എന്നിവർ ചേർന്ന് സമ്മാനിച്ചു, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, നഗരസഭാ കൗൺസിൽമാർ, എന്നിവർ പങ്കെടുത്തു.
മാനന്തവാടി എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി
