കല്‍പ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം 18ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ വിജയത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഇതിനു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ബി. ദീപ അധ്യക്ഷത വഹിച്ചു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആര്‍. മോഹനചന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി. ഹാരിസ്, ഇ.കെ. ബിജുജന്‍, എ.ടി. ഷണ്‍മുഖന്‍, എ.പി. മധുസൂദനന്‍, വിത്സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.ജി. പദ്മകുമാര്‍ സ്വാഗതവും എന്‍. മണിയന്‍ നന്ദിയും പറഞ്ഞു.
കെജിഒഎ ജില്ലാ ഓഫീസ് കെട്ടിടം ഉദ്ഘാടനം: സംഘാടക സമിതി രൂപീകരിച്ചു
