കടുവയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു

പുൽപ്പള്ളി: അമരക്കുനിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു. ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വനപാലക സംഘം തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. പ്രദേശത്ത കഴിഞ്ഞ കുറച്ച് ദിവസമായി കടുവയുടെ ശല്യം രൂക്ഷമാണ്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കടുവയെ പിടികൂടാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *