ജപ്തി ചെയ്യാൻ വരുന്ന ബാങ്ക് അധികൃതരെ തടയും: ഫാർമേഴ്സ് റിലീഫ് ഫോറം

കൽപ്പറ്റ: ജപ്തി നടപടികളുമായി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരെ വഴിയിൽ തടയുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം. ജില്ലയിൽ ദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോഴും ധനകാര്യ സ്ഥാപനങ്ങൾ ജപ്തിലേല നടപടികൾ യഥേഷ്ടം തുടരുകയാണ്. ജില്ലയിൽ 2000ത്തിലധികം പേർക്ക് വിവിധ ധനകാര്യ സ്ഥാപങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്. സഹകരണ ബാങ്കുകളും ജപ്തി നടപടികൾ തുടരുകയാണ്. ജപ്തി നടപടികൾ തടയുമെന്ന് രാഷ്ട്രീയക്കാർ പറയുമ്പോഴും, എം എൽ എമാർ ഉൾപ്പെടെ ആരും വിഷയത്തിൽ ഇടപെടുന്നില്ല. പ്രതിഷേധ സൂചകമായി പതിനേഴാം തീയ്യതി ലീഡ് ബാങ്കിലേക്ക് ധർണ നടത്തുമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോൺ തുക തിരിച്ചടക്കാൻ സമയം നീട്ടി നൽകണം. ഇല്ലാത്തപക്ഷം മുഴുവൻ ബാങ്കുകൾക്ക് മുന്നിലും സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. എ സി തോമസ്, പി എം ജോർജ്ജ്, എ എൻ മുകുന്ദൻ, ടി ഇബ്രാഹിം, ഒ ആർ വിജയൻ, പുരുഷോത്തമൻ, അപ്പച്ചൻ ചീങ്കല്ല്, ജോമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *