ജിവിഎച്ച്എസ്എസ് വയനാമുറി ഉദ്ഘാടനം ജനുവരി 15ന്

കൽപ്പറ്റ: ജിവിഎച്ച്എസ്എസ് അമ്പലവയലിൽ പുതുതായി നിർമിച്ച ഡിജിറ്റൽ ലൈബ്രറി ജനുവരി പതിനഞ്ച് ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ , നാടുകാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് നിസ്സൻഹട്ട് മോഡലിൻ വായനാമുറിയുടെ നിർമാണം പൂർത്തിയാക്കിയത്. 7 ലക്ഷം രൂപ ചെലവാക്കിയാണ് ലൈബ്രറി കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കിയത്. നിലവിൽ 15000 ലധികം ബുക്കുകൾ ലൈബ്രറിയിൽ ഉണ്ട്. കൂടാതെ വാരികകളും , പത്രങ്ങളും വായിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പി ടി എ പ്രസിഡൻ്റ് ഇ കെ ജോണി , പ്രിൻസിപ്പൻ കെ എ രഘുനാഥ് , സീനിയർ അസിസ്റ്റൻ്റ് ഷാൻ്റി ഫ്രാൻസിസ്, പ്രമോദ് ബാലകൃഷ്ണൻ, വിനോദ് പി വി , എം കെ മധുസൂദനൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *