മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി.ഡി സതീശന്‍

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായ കുടുംബങ്ങളോടു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കു നീതി ആവശ്യപ്പെട്ടു ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ പോലും വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്ത ബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതില്‍ പോലും സര്‍ക്കാര്‍ പരാജയമായി മാറിയിരിക്കുന്നു. കണക്കുകളിലെല്ലാം അവ്യക്തത തുടരുകയാണ്.അവര്‍ക്കുള്ള സ്ഥലം നല്‍കുന്നതിലും ഒരു മാനദണ്ഡം നിശ്ചയിക്കാന്‍ കഴിയുന്നില്ല. സ്ഥലം നല്‍കുന്നതിനുള്ള തീരുമാനത്തില്‍ പലര്‍ക്കും പല മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതും ഒരു പഠനവും ഇല്ലാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡൻ്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി .സിദ്ധിഖ് എംഎല്‍എ, പി. പി. ആലി, കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, സംഷാദ് മരക്കാര്‍, ബി. സുരേഷ് ബാബു,ടി. എ. റെജി, മനോജ് എടാനി, സി. ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, സി. പി .വര്‍ഗീസ്, എം. എ. ജോസഫ്,ഒ. വി. അപ്പച്ചന്‍, നജീബ് കരണി, എം.ജി. ബിജു, പോള്‍സണ്‍ കൂവയ്ക്കല്‍,അരുണ്‍ ദേവ്, അമല്‍ ജോയ്, പി.എന്‍. ശിവന്‍,ഗിരീഷ് കല്‍പറ്റ,ജ്യോതിഷ് കുമാര്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ. കെ. രാജേന്ദ്രന്‍, കെ. എം. ഷി നോജ്, ജിനി തോമസ്,ആര്‍ .ഉണ്ണികൃഷ്ണന്‍, നജീബ് പിണങ്ങോട്, ഹര്‍ഷല്‍ കോന്നാടന്‍, സി. എ .ഗോപി, ശ്രീനിവാസന്‍ തൊവരിമല, കെ.എം. വര്‍ഗീസ്, കെ. യു. മാനു, രാധ രാമസ്വാമി, ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *