പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ കേസ് : പ്രതിക്ക് 12 വർഷം തടവ്

മേപ്പാടി: പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൻ പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും വിധിച്ചു. മൂപ്പെനാട് അരപ്പറ്റ മുട്ടിയാൻ വീട്ടിൽ സൈതലവിയെയാണ് വയനാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2020 ജൂണിലാണ് ഇയാളുടെ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. മേപ്പാടി സബ്ബ് ഇൻസ്പെക്ടറായിരുന്ന പി സി സജീവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. തുടർന്ന് ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ ജി രാജ്‌കുമാർ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്ക്യൂട്ടർമാരായ ഇ. വി ലിജീഷ് എം. ജി ശ്രദ്ധാധരൻ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *