കൽപറ്റ: ജീവകാരുണ്യ മേഖലയിൽ സജീവമായ കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ മാർഗദർശിയായിരുന്ന പി.ടി.കുഞ്ഞി മുഹമ്മദിന്റെ മൂന്നാം അനുസ്മരണ വാർഷികവും ജില്ലയിലെ ഏറ്റവും മികച്ച ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള പുരസ്കാരദാനവും കൽപറ്റയിൽ നടന്നു. ഉരുൾ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചൂരൽമല കാരുണ്യ റെസ്ക്യു ടീം അംഗവും സിവിൽ ഡിഫൻസ് വൊളൻ്റിയറുമായ വൈ യുനാഫിനാണ് ഈ വർഷത്തെ പുരസ്കാരം . കൽപറ്റ ആനപ്പാലം ജംക്ഷനിൽ നടന്ന പരിപാടി അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുരസ്കാര സമർപ്പണവും നടത്തി. ചാരിറ്റബിൾ സൊസൈറ്റി
പ്രസിഡൻ്റ് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.
കൽപറ്റ നഗര സഭാ ചെയർമാൻ അഡ്വ. ടി.ജെ.ഐസക്, അഡ്വ. പി. ചാത്തുക്കുട്ടി, എൻ. ഒ ദേവസ്സി, പി.കെ. അയൂബ്, കെ.പി. ബഷീർ , പി.കെ. ബഷീർ, കൗൺസിലർ ഷിബു, കുഞ്ഞൂട്ടി, ഗഫൂർ താനേരി, പി.ടി. നാസർ, വി.വി.സലീം എന്നിവർ സംസാരിച്ചു.
പി.ടി.കുഞ്ഞി മുഹമ്മദ് അനുസ്മരണ വാർഷികം നടത്തി
