കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹരിതചട്ടം പാലിച്ച് സമുചിതമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര് മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിപ്പബ്ലിക് ദിനാഘോഷ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ വിവിധ സായുധസേനാ വിഭാഗങ്ങള്‍, എന്‍.സി.സി, സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഉള്‍പ്പെടെ 25 പ്ലറ്റൂണുകള്‍ പങ്കെടുക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും മൈതാനത്ത് നടക്കും. പൊതുജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ വീക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കും. വിവിധ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ എ.ഡി.എം കെ. ദേവകി, ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
റിപ്പബ്ലിക് ദിനാഘോഷം ആലോചനാ യോഗം ചേര്‍ന്നു
