യുവാവ് പുഴയിൽ വീണ് മരിച്ചു.

മാനന്തവാടി മുനിസിപ്പാലിറ്റി ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്‌ഷിക്കാനായില്ല.

വീടിന്റെപിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *