കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

കല്‍പറ്റ: കേരള സഹകരണ പെന്‍ഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്‍ വയനാട് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഡി.എ പുന:സ്ഥാപിക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, പെന്‍ഷന്‍ കേരള ബാങ്കിലൂടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് കെ.വി.ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ബാലകൃഷ്ണന്‍, ടി.കെ ഹരിദാസ്, അലവി വടക്കേതില്‍, ടി.സി. പ്രഭാകരന്‍ , ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി, പി. അബ്ദുള്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *