സുൽത്താൻബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശേധനയിൽ മാരക രാസലഹരി മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായി. ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി അമൽ ആൻ്റണിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 16.287 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെടുത്തത്. എറണാകുളത്തേക്ക് പോകുന്ന ടാങ്കർ ലോറിയിൽ നിന്നാണ് പ്രതി പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കെ ജെയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി കെ, ബിനു എം എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ എം കെ, അഖില എം പി എന്നിവർ പങ്കെടുത്തു.
മാരക മയക്കുമരുന്ന് മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
