കുഞ്ഞോത്ത് വിദ്യാഭ്യാസ ശിൽപ്പശാല സംഘടിപ്പിച്ചു

കുഞ്ഞോം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾകുഞ്ഞോം 121 ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘വിഷൻ 2028’

വിദ്യാഭ്യാസ ശിൽപ്പശാല വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ബഷീർ കെ അധ്യക്ഷത വഹിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ആമിന സത്താർ,
ജലൂഷ് കെ,ശ്യാമ ടി, റോഷ്നി,ഷിജോ ജോർജ് സമീർ, അബ്ദുൽ ഗഫൂർ സുധീഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിദ്യാലയത്തിൽ അക്കാദമികം, ഗോത്ര വിദ്യാഭ്യാസം, ഭൗതിക വികസനം, പഠനാനുബന്ധപ്രവർത്തനങ്ങൾ, കായിക വിദ്യാഭ്യാസം, ജനകീയ പങ്കാളിത്തം എന്നീ മേഖലകളിൽ കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *