മണ്ഡലം തലങ്ങളിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കും: പി ഫസ്‌ലുറഹ്മാൻ

കൽപ്പറ്റ:”ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്” എന്ന പ്രമേയത്തിൽ ജനുവരി 26 റിപബ്ലിക് ദിനത്തിൽ ജില്ലയിൽ മണ്ഡലം തലങ്ങളിൽ അംബേദ്കർ സ്ക്വയർ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി ഫസലുറഹ്മാൻ അറിയിച്ചു.

രാജ്യം ഭരിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തിൽ രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ശ്രീ.ബാബ സാഹിബ് അംബേദ്കർക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾ, എല്ലാവർക്കും തുല്യ നീതി വിഭാവനം ചെയ്യുന്ന രാജ്യത്തിൻറെ ഭരണഘടന സ്ഥാപിച്ചതിലുള്ള വിദ്വേഷം മൂലം ആണെന്നും അദ്ദേഹം പറഞ്ഞു.

തരുവണയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല, മുട്ടിലിൽ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ, ആണ്ടൂരിൽ ജില്ലാ ജനറൽ സെക്രട്ടറി പി ഫസലുറഹ്മാൻ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *