മെച്ചന യുവജന വായനശാല പ്രതിഭകളെ അനുമോദിച്ചു.

കൽപ്പറ്റ:  വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകളെ
മെച്ചന യുവജന വായനശാല ആൻഡ് അർച്ചന ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
അനുമോദിച്ചു.
കേരളോത്സവം, സ്കൂൾ കലോത്സവം, മിസ് വയനാട് റണ്ണർ അപ്പ് നേടിയ എ.വി. രമ്യ എന്നിവരെയാണ് അനുമോദിച്ചത്.
യോഗം വാർഡ് മെമ്പർ മുരളിദാസൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ബിന്ദു മാധവൻ മെമൻ്റോ നൽകി. ക്ലബ് പ്രസിഡൻ്റ് വി.ഡി.രാജു അധ്യക്ഷത വഹിച്ചു.
എ.കെ. മോഹനൻ, പി. എസ്.ശശിധരൻ, സി.ഒ. തോമസ്, കെ.എസ്.ജോഷി ഫ്രാൻസിസ് അബ്രഹാം, ശ്യാമള മോഹനൻ , മിനി രാജു, സുജാത എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *