വാർഡ് മെമ്പർ ബെന്നി ചെറിയാനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്ഡിപിഐ

പനമരം : 11-)o വാർഡ് മെമ്പറായ ബെന്നിചെറിയാനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി.

അഭിപ്രായ ഭിന്നതകൾ സംസാരിച്ച് തീർക്കുന്നതിന് പകരം കയ്യൂക്ക് കൊണ്ട് നേരിടുന്ന ഇത്തരം അക്രമി സംഘങ്ങൾ നാടിന് ആപത്താണെന്നും ഇത്തരക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.നിസാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അയ്യൂബ്, സെക്രട്ടറി റഹീസ്, ജോയിന്റ് സെക്രട്ടറി അസ്‌ലം, ട്രഷറർ സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *