വെണ്ണിയോട്: പിണങ്ങോട് പീസ് വില്ലേജ് ഡ്രസ് ബാങ്ക് വെണ്ണിയോട് ടൗണിൽ ഏകദിന സൗജന്യ വസ്ത്രാലയം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ നിർധനരായ ജനങ്ങൾക്ക് സൗജന്യമായി വസ്ത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നാല് വർഷമായി ഡ്രസ് ബാങ്ക് ഒരുക്കുന്നുണ്ട്. പ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെണ്ണിയോട് ഏകദിന വസ്ത്രാലയം സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് അവസാനിച്ച വസ്ത്രമേള ഏഴുന്നൂറിലധികം കുടുംബങ്ങൾ ഉപയോഗപ്പെടുത്തി. സൗജന്യ വസ്ത്രമേള കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു. വെണ്ണിയോട് പൗരസമിത പ്രസിഡൻ്റ് ഷാജി കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഗഫൂർ വെണ്ണിയോട് , കെ കെ മമ്മൂട്ടി, സി കെ ഇബ്രാഹിം എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ നിന്ന് വസ്ത്രങ്ങൾ ശേഖരിച്ചെത്തിക്കുന്ന വള്ളുവമ്പ്രം ഡ്രസ് കളക്ഷൻ സെൻ്റർ മേധാവികളായ മുഹമ്മദലി, സദ്റുദ്ദീൻ മലപ്പുറം, പീസ് വില്ലേജ് സൂപ്പർവൈസർ അബ്ദുല്ല പച്ചൂരാൻ, ജവാദ്, നയന, ഫൈസൽ, രിഫാസ് , വെണ്ണിയോട് പൗരസമിതി, പീസ് വില്ലേജ് സപ്പോർട്ടിംഗ് കമ്മറ്റി അംഗങ്ങൾ, വള്ളുവമ്പ്രം ഡ്രസ് കളക്ഷൻ സെൻ്റർ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
