കടുവയുടെ ആക്രമണം; മനുഷ്യജീവനെടുത്തു; ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഫോറസ്ററ് വാച്ചറുടെ ഭാര്യ രാധയെ കാപ്പി തോട്ടത്തിൽ പണി എടുക്കുന്നതിനിടെ കടുവ അതിദാരുണമായി ആക്രമിച്ച് തല കടിച്ചു പറിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട എൻ.ഡി. അപ്പച്ചൻ അതി ശക്തമായ ഉത്കണ്ഠയും നടുക്കവും രേഖപ്പെടുത്തി. വയനാട് ജില്ലയിൽ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യം നിയന്ത്രിക്കുവാൻ സംസ്ഥാനത്ത് ഫോറെസ്റ്റ് ഡിപ്പാർട്ട്മെâv നിലവിലുണ്ടെങ്കിലും വകുപ്പ് മന്ത്രിയും സര്‍ക്കാരും നിസ്സംഗരായി നോക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രിയും, മന്ത്രിമാരും നോക്ക് കുത്തികളായിരിക്കുന്നു. കോടികളുടെ അഴിമതിയില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഉത്തരവാദിത്വ ബോധം ഇല്ലാതെയാണ് മന്ത്രിയും ഫോറെസ്റ്റ് ഡിപ്പാർട്ടുമെâpw പ്രവർത്തിക്കുന്നത്. നരഭോജികളായ വന്യ മൃഗങ്ങളെ ഇങ്ങനെ അഴിച്ചു വിടാതെ വെടി വെച്ച് കൊല്ലുകയാണ് വേണ്ടത് ഈ കാര്യത്തിൽ ധാർമികമായ ഉത്തരവാദിത്വമേറ്റെടുത്ത് വകുപ്പ് മന്ത്രിയും സി.സിഎഫും രാജിവെച്ചു ഒഴിയണമെന്നും എൻ.ഡി. അപ്പച്ചൻ അവിശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *