മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ രാധ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മൈമൂന നാസർ,ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, ട്രഷറർ സൽമ അഷ്‌റഫ്,ജില്ലാ കമ്മിറ്റിയംഗം നജ്ല,മണ്ഡലം പ്രസിഡന്റ് സഫീന,വൈസ് പ്രസിഡന്റ് ലൈല കാസിം,സെക്രട്ടറി ഉമ്മുകുൽസു എന്നിവർ നേതൃത്വം നൽകി
