മാനന്തവാടി: മേരിമാത കോളേജ്
കോമേഴ്‌സ് അസോസിയേഷൻ പ്രവർത്തനാരംഭവും
‘സംരഭകനോട് ചോദിക്കാം’
കോമേഴ്‌സ് മീറ്റും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.യു.എ. ഇ.
സ്മാർട്ട് പോയിന്റ് ഗ്രൂപ്പ് എം.ഡിയും എഴുത്തുകാരനുമായ അഹ്‌മദ് വയലിൽ മുഖ്യാതിഥി ആയിരുന്നു.
പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി അധ്യക്ഷയായിരുന്നു.ഫാദർ സിബിച്ചൻ ചേലക്കാപ്പള്ളിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ഡോ. രജിത സേവിയർ,അഡോൺ കെ, മുഹമ്മദ് മിൻഹാജ് കെ തുടങ്ങിയവർ പ്രസംഗിച്ചു.
സംരഭകനോട് ചോദിക്കാം’ കോമേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
