റിപബ്ലിക് ദിന പരേഡ് വര്‍ണാഭമായി ആഘോഷിച്ചു

കല്‍പ്പറ്റ: രാജ്യത്തിന്റെ 76-മത് റിപബ്ലിക് ദിനം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം റിപബ്ലിക് ദിന സന്ദേശവും നല്‍കി. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, മറ്റു വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദേശഭക്തിഗാനം, ഫോക്ക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്, എക്സ് സർവീസ് മെൻ എന്നിവര്‍ 25 പ്ലട്ടൂണുകളിലായി പരേഡില്‍ അണിനിരന്നു. പനമരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. അഷ്‌റഫ്‌ പരേഡ് കമാണ്ടറും ഡി എച്ച്. ക്യു സബ് ഇൻസ്‌പെക്ടർ എം.സി സോമൻ സെക്കൻഡ് ഇൻ കമാണ്ടാറുമായി.പ്രസ്തുത പരേഡിൽ യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഒന്നാം സ്ഥാനവും, ഡി എച്ച് ക്യു രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ നിർമല എച്ച്.എസ്. എസ് തരിയോട് ഒന്നാമതും കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ് രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ജി.എം.ആര്‍.എസ് കണിയാമ്പറ്റ ഒന്നാം സ്ഥാനവും നിർമല എച്ച.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്, എക്സ് സർവീസ് മെൻ പ്ലാട്ടൂണുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. ചടങ്ങിൽ കഴിഞ്ഞ 2021 വർഷം മുതൽ ദേശീയ ദിനങ്ങളിൽ പരേഡ് ഏകോപനവുമായി ബന്ധപ്പെട്ടും കൂടാതെ 32 വര്‍ഷത്തെ സര്‍വീസിനുശേഷം പോലീസ് സേനയില്‍ നിന്നും വിരമിക്കാനിരിക്കുന്ന സെക്കന്‍ഡ് ഇന്‍ കമാര്‍ഡര്‍ കൂടിയായ ഡി.എച്ച്.ക്യു സബ് ഇന്‍സ്‌പെക്ടര്‍ എം. സി സോമനെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *