വിവിധ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനം നിർവ്വഹിച്ചു.

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ പൊതുസഭയും, സിഡിഎസ് ലെ അഗ്രി മേഖലയിലെ പ്രൊഡ്യൂസർ ഗ്രൂപ്പ് ഗ്രീൻ ഫ്രൂട്ട്, മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസർ ഗ്രൂപ്പ് ഗോശാല, ഒരുമ എന്നിവയുടെയും സംയുക്ത ഉദ്ഘാടനം അമ്പലവയൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ചെയർപേഴ്സൺ ശ്രീമതി നിഷ രഘുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് നിർവഹിച്ചു. പ്രൊഡ്യൂസർ ഗ്രൂപ്പ്കൾക്കുള്ള ഇൻഫ്രാ സ്ട്രക്ചർ ഉപകാരണ വിതരണോദ്ഘാടനം ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീർ, സെക്രട്ടറി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സിജോർജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, വാർഡ് അംഗങ്ങൾ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഗിരിജ മധു, അക്കൗണ്ടന്റ് ജോഷി, അഗ്രി ഡിപിഎം സുകന്യ ഐസക്, എ എച്ച് ഡി പി എം അശ്വത്ത്, ബ്ലോക്ക് കോഡിനേറ്റർ ജംഷീറ ഒപി, സിഫാനത്ത്, അഗ്രി സി ആർ പി റെജുല കെ സി, ആനിമേറ്റർമാർ, കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *