കല്‍പ്പറ്റ : വെള്ളമുണ്ട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന നെഹ്‌റു ഇക്കണോമിക്ക് ആന്‍ഡ് എന്‍വയണ്‍മെന്റ് ഡെവലെപ്‌മെന്റ് സൊസൈറ്റി വയനാട് (നീഡ്‌സ് വയനാട്) സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മറ്റന്നാൾ ഉദ്ഘാടനം ചെയ്യും. വെള്ളമുണ്ട എട്ടേനാലില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരിക, സഹകരണ മേഖലകളിലെ സമഗ്ര സംഭാവനക്ക് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നടക്കും.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കും. മുന്‍ മന്ത്രി പി കെ ജയലക്ഷ്മി പ്രശംസാ പത്രം നല്‍കും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ സുധീര്‍, മറ്റ് ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നീഡ്‌സ് വയനാട് ചെയര്‍മാന്‍ ഷാജി ജേക്കബ്, സെക്രട്ടറി ടി കെ മമ്മൂട്ടി, എന്‍ കെ പുഷ്പലത, സാജു മഠത്തില്‍പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
