തലപ്പുഴ: ബൈക്കിന് കുറുകെ തെരുവ് നായ വട്ടം ചാടിയത് മൂലം അപകടത്തിൽ പെട്ട് 44 സ്വദേശി വിഷ്ണു മരണപ്പെട്ട സംഭവത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് അധികാരികളാണ് പ്രതിയന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി.
പ്രദേശത്തെ രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റി നിരവധി തവണ പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകുകയും ഗ്രാമ സഭകളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ചെറുവിലനക്കാൻ തയ്യാറാകാതിരുന്ന പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയാണ് വിഷ്ണുവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം.
പഞ്ചായത്ത് അധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അടുത്ത ജീവൻ നഷ്ടപ്പെടുന്നതിന് മുൻപ് തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷ്ണുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക്ചേരുന്നതായും കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് കബീർ വി അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുനീർ എം, സെക്രട്ടറി ജംഷീർ സി, ജോയിന്റ് സെക്രട്ടറി സാബിത്ത്, ട്രഷറർ ജബ്ബാർ, വികെ മുഹമ്മദലി എന്നിവർ സംസാരിച്ചു.
