ഗാന്ധിജി കൾച്ചറൽ സെൻ്റർ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ആദരിച്ചു.*

മാനന്തവാടി: ദേശീയ അധ്യാപക അവാർഡ് ജേതാവും ഗാന്ധിയനും നിരവധി പുരസ്കാര ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഗാന്ധിജി കൾച്ചറൽ സെൻ്റർ ആദരിച്ചു. ചടങ്ങ് എഴുത്തുകാരനും പത്രപ്രവർത്തകനുമായി ഡോ. വിനോദ് കെ ജോസ് ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ, സാംസ്കാരിക നായകർ, രാഷ്ട്രീയ നേതാവ്, ഭരണ കർത്താവ് എന്നീ നിലകളിൽ മംഗലശ്ശേരി മാധവൻ മാസ്റ്റർ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൻ നടന്ന ചടങ്ങിൽ വിനോദ് കെ ജോസ് പൊന്നാടയണിയിച്ച് മാധവൻ മാസ്റ്ററെ ആദരിച്ചു. റിട്ട. എസ് പി പ്രിൻസ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ബ്രാൻ അഹമ്മദ് കുട്ടി, കെ എം വർക്കി, ജുനൈദ് കൈപ്പാണി, കെ എ ആൻ്റണി, വി എ അഗസ്റ്റിൻ, ജോർജ്ജ് കൂവക്കൽ , വിൽസൺ നെടുംകൊമ്പിൽ, അഡ്വ. ജോർജ്ജ് വാതുപറമ്പിൽ , ഇ ജി ജോസഫ്, അബ്രഹാം വി സി , സജി ജോസഫ്, കെ വി കണ്ണൻ, അബ്രാഹാം സി റ്റി, ഗംഗാദരൻ എം , വി എസ് ചാക്കോ , പി റ്റി മുരളീധരൻ, മാർഗരറ്റ് തോമസ് , പി ജെ കാതറിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *