മദ്യപിച്ച് ആംബുലൻസ് ഓടിച്ച സംഭവം ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം: എസ്ഡിപിഐ

മാനന്തവാടി: മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന സേവാഭാരതി ആംബുലൻസിന്റെ ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

ഒരു ആംബുലൻസ് ഡ്രൈവറെ ഭാഗത്തു നിന്നും സംഭവിക്കാൻ പാടില്ലാത്ത തീർത്തും ഉത്തരവാദിത്വ രഹിതമായ പെരുമാറ്റമാണ് ഡ്രൈവർ രാജേഷിൽ നിന്നും ഉണ്ടായിട്ടുള്ളത്.
ആംബുലൻസ് ഡ്രൈവർമാരുടെ അന്തസിന് ഈ സംഭവം കളങ്കമാണ്. അത് കൊണ്ട് തന്നെ രാജേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ കൈ കൊള്ളണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ. കെ, സെക്രട്ടറി സജീർ എം. ടി, ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ,ജോയിന്റ് സെക്രട്ടറി സകരിയ്യ തലപ്പുഴ, ട്രഷറർ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗങ്ങളായ സാദിഖ്, ആലി പി, ഖദീജ, സുമയ്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *