വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും വിപുലമായ രീതിയിൽ അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ അധ്യക്ഷൻ
കെ ടി ഹംസ മുസ്ലിയാർ നിർവഹിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സംസാരിച്ചു.
മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നതിലൂടെയാണ് പൂർണ്ണ വിദ്യാഭ്യാസം സാധ്യമാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ പരിപാടിക്ക് സ്വാഗതമാശംസിച്ചു. സ്കൂളിന്റെ പുരോഗമന പ്രയാണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ താജ് മൻസൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ട്രഷറർ പിസി ഇബ്രാഹിം ഹാജി, പിടിഎ പ്രസിഡൻ്റ് മുസ്തഫ എൻ, ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി ഖത്തർ ചാപ്റ്റർ സെക്രട്ടറി മൊയ്തീൻകുട്ടി പിണങ്ങോട്,സ്കൂൾ വൈസ് പ്രിൻസിപ്പൽ സുഹൈൽ വാഫി ചെന്നലോട് , അക്കാദമി സമിതി അംഗങ്ങളായ റഷീദ് മാസ്റ്റർ, അബ്ബാസ് വാഫി, പഞ്ചായത്ത് മെമ്പർ ജാസർ പാലക്കൽ, ഉസ്മാൻ പഞ്ചാര, മുഹമ്മദ് പനന്തറ, ഉസ്മാൻ ദാരിമി, സലീം,ലത്വീഫ് പടിഞ്ഞാറത്തറ ,താഹിർ പി സി, കാഞ്ഞു മുഹമ്മദ് ദാരിമി, മുസ്തഫ വാഫി, സി സി എ കൺവീനർ സോഫിയ, സ്കൂൾ ലീഡർ മുഹമ്മദ് ഹാദി എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി നൗഷീർ വാഫി നന്ദി പറഞ്ഞു.
ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു
